Faith Wire News

All Section

More Reads

യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് ശരിയായ രീതിയിൽ അല്ല:യുവ ഡോക്ടർ

കൊച്ചി :കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ആൽഫി പെരേര എന്ന യുവാവിനെ മുഖ്യമന്ത്രി വി. ഡി. സതീശൻ തന്റെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. കൊച്ചിയിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിൽ വീണ ആൽഫിയെ കണ്ട ഉടൻ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റ യുവാവിനെ ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിക്കാൻ അദ്ദേഹം പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുകയും സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് അയക്കുകയുമായിരുന്നു.

1000014421 3

എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ കണ്ട ഒരു ഡോക്ടർ ഇങ്ങനെ രോഗിയെ കൊണ്ടുപോയത് ശരിയല്ല എന്നാണ് അഭിപ്രായപ്പെടുന്നത്. കാലുകളിലും, കൈകളിലും പിടിച്ച് പൊക്കി എടുക്കുമ്പോഴും, വാഹനത്തിൽ കിടത്തുമ്പോഴും ഒക്കെ അദ്ദേഹത്തിന്റെ പല ശരീര ഭാഗങ്ങൾക്കും വീണ്ടും ക്ഷതം ഉണ്ടാവും എന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ ഒരു അപകടം നടക്കുന്ന സമയം നമ്മൾ ഏറ്റവും പ്രാധാന്യം നൽകുന്ന കാര്യം അതാണോ എന്ന് സമൂഹം ചോദിക്കുന്നു. രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുവാനാണ് നാം ശ്രമിക്കുക.

മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ജനങ്ങളുമായി വളരെ ഇഴുകി ചേർന്ന് ജീവിക്കുന്ന ഒരു വ്യക്തി ആണ്. അദ്ദേഹത്തെ ഇകഴ്ത്തി കാട്ടാനാണ് ഇത്തരം ആരോപണങ്ങൾ എന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top