Faith Wire News

All Section

More Reads

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവെൻഷൻ ജനുവരി 28 മുതൽ

റിപ്പോർട്ടർ.ബിധുമോൻ.ജോസഫ് നെടുങ്കണ്ടം, ഇടുക്കി

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36-ാമത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28 മുതൽ 31 വരെ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. നാല് ദിവസങ്ങളിലായി പകലും രാത്രിയുമായി വിവിധ യോഗങ്ങൾ സംഘടിപ്പിക്കും.

സഭകളുടെ ഓവർസിയർ റവ. ഡോ. ജോയ് പി. ഉമ്മൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ അനുഗ്രഹീതരായ ദൈവവചന ശുശ്രൂഷകർ വചനപ്രഘോഷണം നടത്തും. ആത്മീയ ഉണർവ്, വിശ്വാസ നവീകരണം, പ്രാർത്ഥന, ദൈവവചന പഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികൾ കൺവെൻഷന്റെ ഭാഗമായി നടക്കും.

1000015311

കൺവെൻഷനിൽ ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും സഭാംഗങ്ങൾക്കും ആത്മീയമായി പ്രയോജനപ്പെടുന്ന പ്രത്യേക യോഗങ്ങളും പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ദൈവസഭകളുടെ ജനറൽ സെക്രട്ടറി റവ. എം. ഒ. അനിയന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. കൺവെൻഷന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ മേഖലകളിലായി പുരോഗമിച്ചുവരികയാണ്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top