ഛത്തീസ്ഗഡ് :പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെതിരെ ക്രിസ്ത്യാനികൾ അല്ലാത്തവർക്ക് പള്ളികളിൽ മുന്നറിയിപ്പ്.
‘ആരാധന ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്വമേധയാ പള്ളികളിൽ പ്രവേശിക്കുന്ന ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ വരണം”എന്നുമാണ് ഈ മുന്നറിയിപ്പ് നോട്ടീസുകളിൽ പറയുന്നത്.
ധംതാരി ജില്ലയിലെ പള്ളികളിലാണ് നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്. 116 വർഷം പഴക്കമുള്ള സുന്ദർഗഞ്ച് മെന്നോണൈറ്റ് പള്ളിക്ക് പുറത്തുള്ള ഒരു നോട്ടീസിൽ ഇങ്ങനെ എഴുതിയിരുന്നു: “പള്ളി മാനേജ്മെന്റ് നിയമങ്ങൾ പ്രകാരം, ആരാധനയ്ക്കായി പള്ളി കെട്ടിടത്തിൽ പ്രവേശിക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.”
ജില്ലയിലെ നാല്പതോളം പള്ളികളുടെ മുൻപിൽ ഇത്തരം നോട്ടീസ് പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് ലോക്കൽ ഹിന്ദി മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ലേഖകൻ
-
View all posts
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
























