Faith Wire News

All Section

More Reads

83 അംഗങ്ങൾ ഉള്ള ഒരു കുടുംബം.അരി മാത്രം ദിവസം 50 കിലോ.

അനന്തപുരം (ആന്ധ്രാ പ്രദേശ് ):”അണു കുടുംബം” എന്ന സങ്കല്പത്തെ മനുഷ്യർ പ്രോത്സാഹിപ്പിക്കുമ്പോൾ 83 പേർ അടങ്ങുന്ന ഒരു കുടുംബം യാതൊരു അഭിപ്രായ വ്യത്യാസമില്ലാതെ ഒരുമിച്ച് കഴിയുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിൽ കല്യാണദുർഗ്ഗ മണ്ഡലം, കുർലപ്പള്ളി ഗ്രാമത്തിലാണ് ഈ കുടുംബം കഴിഞ്ഞ ആറ് തലമുറകളായി ഇവർ കൂട്ടുകുടുംബമായി പാർക്കുന്നു.
6 അമ്മായിയമ്മമാർ 16 മരുമക്കൾ, 32 കുട്ടികൾ.
കുട്ടികളിൽ നാലുപേർ കോളേജ് വിദ്യാർഥികളാണ്. 120 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ കുടുംബം എല്ലാത്തരം കൃഷികളും ചെയ്യുന്നു. ഒരു ദിവസം 50 കിലോ അരി ചോറിന് മാത്രം ആവശ്യമാണ്, ചപ്പാത്തിക്ക് 15 കിലോ പൊടി, ഞായറാഴ്ചകളിൽ 10 കിലോയുള്ള ഒരാട്, 20 കിലോ ചിക്കൻ ഇവയാണ് ഈ കുടുംബത്തിന്റെ ഭക്ഷണത്തിന് ആവശ്യമായ പ്രധാന വസ്തുക്കൾ.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top