Faith Wire News

All Section

More Reads

ക്രൈസ്തവ ധാര മാനേജിoഗ് എഡിറ്ററായി ഡോ: സാജു. വി. തോമസ് ചുമതലയേറ്റു

IMG 20260303 WA0053

തിരുവല്ല :പതിനാറു വർഷങ്ങളായി പ്രിന്റിംഗ്, ഓൺലൈൻ മാധ്യമ രംഗത്ത് നിലനിൽക്കുന്ന ക്രൈസ്തവ ധാര പത്രത്തിൻ്റെ മാനേജിംഗ് എഡിറ്ററായി ഡോ.സാജു വി തോമസ് നിയമിതനായി.

ബിഷപ്പ് ഡോ :ബാബു ജോർജ് ആണ് ക്രൈസ്തവ ധാരയുടെ ചീഫ് എഡിറ്റർ.

ക്രൈസ്തവ ദൃശ്യ വാർത്താ മാധ്യമ രംഗത്ത് പുത്തൻ മാറ്റങ്ങൾ കൊണ്ടുവന്ന ഗോസ്പൽ ടിവിയുപി യുടെ മാനേജിംഗ് ഡയറക്ടറും, വേദ അധ്യാപകനും, പ്രമുഖ സുവിശേഷ പ്രസംഗകനും, പത്രപ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ. സാജു വി തോമസ്.

അദ്ദേഹം ദീർഘ വർഷങ്ങളായി ഉത്തർപ്രദേശിലെ വാരണാസി കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനരംഗത്തും പത്രപ്രവർത്തനരംഗത്തും പ്രവർത്തിച്ചു വരികയാണ്. ഹിന്ദി പത്രമായ KMASS ൻ്റെ വാരണാസി റീജിയൻ ബ്യൂറോ ചീഫ് ആയും വളരെ നാളുകളായി പ്രവർത്തിക്കുന്നു.

ഇന്ത്യയിൽ ഉടനീളം യാത്രചെയ്ത് ആയിരത്തിലധികം സുവിശേഷ പ്രവർത്തകരുടെ അനുഭവങ്ങൾ ഇന്റർവ്യൂവിലൂടെ പ്രേക്ഷകരിൽ എത്തിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം.
ബിരുദാനന്തര ബിരുദവും പത്രപ്രവർത്തന രംഗങ്ങളിൽ ഡിപ്ലോമയും തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ വ്യത്യസ്ഥതയോടെ ക്രൈസ്തവധാര പത്രത്തിന്റെ പ്രിന്റഡ് എഡിഷനുകൾ പുറത്തിറക്കുമെന്ന് അദ്ദേഹം ഫെയ്ത് വയർ ന്യൂസിനോട് പറഞ്ഞു.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top