ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന ഇൻറർനാഷണൽ മിഷൻ റിസർച്ച് ബുള്ളറ്റിൻ ഈ വർഷം പുറത്തുവിട്ട പഠനങ്ങളിൽ 1900 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ആഗോളതലത്തിൽ ക്രൈസ്തവ ജനസംഖ്യ 34.5 ശതമാനത്തിൽ നിന്നും 32.3% ആയി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്. എന്നാൽ 2050 ആകുമ്പോഴേക്കും ഏതാണ്ട് 34.1 ശതമാനമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ വെളിവാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കേവലം 981,000 പേർ മാത്രം ഉണ്ടായിരുന്ന പെന്തക്കോസ്ത്/ കരിസ്മാറ്റിക് ക്രൈസ്തവഭാഗം 2025 ആയപ്പോഴേക്കും 663,863,000 ആയി ഉയർന്നു. 2050 ആകുമ്പോഴേക്കും പെന്തകോസ്ത് സമൂഹത്തിന്റെ അംഗസംഖ്യ 1,031,503,000 ആയി ഉയരും എന്നാണ് പ്രതീക്ഷ. അതേസമയം 19 ആം നൂറ്റാണ്ടിൽ കേവലം 226,000 പേർ മാത്രമുണ്ടായിരുന്ന നിരീശ്വരവാദികളുടെ എണ്ണം 145,475ആയി എന്നത് ശ്രദ്ധേയമാണ്. 1900ങ്ങളിൽ എല്ലാ വർഷങ്ങളിലും ക്രൈസ്തവ രക്തസാക്ഷികളുടെ കണക്കുകളിൽ 344,000 ആയിരുന്നെങ്കിൽ 2025 ആയപ്പോഴേക്കും 9 ലക്ഷമായി ഇത് ഉയർന്നിരിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ആണ്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts