Faith Wire News

All Section

More Reads

ആൾക്കൂട്ട ബഹളങ്ങൾ ക്രൈസ്തവ ആത്മീയതയല്ല: റവ: ഒ. എം, രാജുക്കുട്ടി

കരിയംപ്ലാവ്: ദൈവവചന ഉപദേശ നിലപാടിൽ മായംകലർത്തി ആളെക്കൂട്ടുന്നതല്ല ക്രൈസ്ത ആത്മീയതയെന്നും, വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്റെ ലക്ഷ്യം കർത്താവിന്റെ മടങ്ങിവരവ് മാത്രമാണന്നും പാസ്റ്റർ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു.

കഴിഞ്ഞ 76 വർഷങ്ങൾ ദൈവവചന നിലപാടിൽനിന്ന് വ്യതിചലിക്കാതെ ലോകത്തോട് നിർമ്മല സുവിശേഷം വിളിച്ചുപറഞ്ഞ ആത്മീയ കൂട്ടായ്മയാണ് കരിയംപ്ലാവ് കൺവൻഷനെന്നും അദ്ദേഹം കൂട്ടി ചേർത്തു . കർത്താവിന്റെ വരവ് ആസന്നമായെന്നും തിരുവചന അടിസ്ഥാനത്തിൽ ജീവിക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരിയംപ്ലാവ് കൺവൻഷന്റെ ആറാംദിനം രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

WME ജന.സെക്രട്ടറി പാസ്റ്റർ ജയിംസ് വി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റാന്നി UPF സപ്ലിമെന്റ് പാസ്റ്റർ തഞ്ചാവൂർ വില്യംസിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. പാസ്റ്റർ ജാൻസൺ ജോസഫ്, സുവി. ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സെലസ്റ്റ്യൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഞായറാഴ്ച്ച സംയുക്ത ആരാധനയോടും കത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തിൽ സെന്റെർ പാസ്റ്റർമാർ കത്തൃമേശക്ക് നേതൃത്വം നൽകും.
(News courtesy to Nibu Alexander)

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top