
ബിഷപ്പ് Rt. Rev. Dr. Reji Schermer Lukas
Lutheran Church of India
(മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും, എഴുത്തുകാരനും ആണ് ബിഷപ്പ്.)
ഇന്ത്യയിൽ ക്രൈസ്തവരുടെ ജനസംഖ്യ വളരെ കുറവാണെന്നതു ഒരു സത്യമാണ്, 3 ശതമാനമാണ് ഇപ്പോളത്തെ കണക്ക്. ക്രൈസ്തവരുടെ ഇടയിലെ ഐക്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പ്രധാന പ്രശ്നമായി തോന്നുന്ന കാര്യം ക്രൈസ്തവരുടെ ഇടയിൽ നൂറുകണക്കിന് സഭകളാണ് പ്രവർത്തിക്കുന്നത് എന്ന കാര്യമാണ്. അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ടെന്നുള്ളതാണ് അതിനു ഉത്തരം.
ഒന്ന് ഈ സഭകൾക്കുതമ്മിൽ യാതൊരുവിധമായ ഐക്യം ഇല്ലാത്തതും ഭിന്നിച്ചു നിൽക്കുന്നതും ക്രൈസ്തവർക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. ജനസംഖ്യപരമായി ശക്തിയുള്ള പല സഭകളും സ്വന്തം നിലക്ക് പല പ്രശ്നങ്ങളെയും നേരിടുവാൻ തക്ക ശേഷിയുള്ളവരാണ്. എന്നാൽ സ്വതന്ത്ര സഭകളായി നിൽക്കുന്ന സഭകളെ സംബന്ധിച്ചിടത്തോളം അവർ പെട്ടന്ന് ആക്രമിക്കപ്പെടുന്നതായി കാണാം. അതിനുള്ള പരിഹാരം എന്ന് പറയുന്നത്, സ്വതത്ര സഭകൾ കൂടിച്ചേർന്നു ഒരു പൊതുവായ ഫ്ലാറ്റ് ഫോറത്തിൽ ഐക്യപ്പെടുക എന്നുള്ളതാണ്.
ബ്രഹത്തായ സഭകൾക്ക് വെളിയിൽ സ്വതന്ത്ര സഭകൾ ചേർന്നുണ്ടാക്കുന്ന ഐക്യം പൊതുവായ അജണ്ടകളുടെ അടിസ്ഥാനത്തിലായിരിക്കണം. മാറിവരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ നേരാംവണ്ണം മനസിലാക്കി വേണം ഇന്ത്യയിലെ ക്രൈസ്തവർ മുന്നോട്ടു പോകുവാൻ.
ലേഖകൻ
-
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts



















