Faith Wire News

All Section

More Reads

കാറപകടം:പാസ്റ്റർ സജോ തോണിക്കുഴിക്ക് പരിക്ക്

കോലഞ്ചേരി :കേരളത്തിലെ യുവ തലമുറയിലെ അനുഗ്രഹീതനായ പ്രസംഗകൻ പാസ്റ്റർ സജോ തോണിക്കുഴി കാറപകടത്തിൽപ്പെട്ടു. കഴിഞ്ഞ 16 ന് വ്യാഴാഴ്ച രാത്രി പ്രസംഗത്തിന് ശേഷം സ്വഭവനത്തിലേക്ക് പോകുമ്പോൾ കോലഞ്ചേരി, ആനിക്കാട് എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. ഡ്രൈവിംഗിനിടയിൽ ഉറങ്ങിപ്പോയത് ആകാമെന്ന് സംശയിക്കുന്നു. ശരീരത്തിന് മുറിവും, കാലിന് പൊട്ടലും ഉള്ളതായി അദ്ദേഹത്തോടൊപ്പം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉള്ള സഹോദരൻ ഫെയ്ത്വയർ ന്യൂസിനോട് പറഞ്ഞു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്ത അദ്ദേഹം അടുത്ത ദിവസം ആശുപത്രി വിടുമെന്നും സൂചിപ്പിച്ചു.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top