Faith Wire News

All Section

More Reads

A group of women walking across a river

ദുരന്ത സ്മൃതികളും പേറി പുതുവർഷത്തെ വരവേൽക്കാൻ മലയാളി

Kerala Welcomes the New Year Amidst the Scars of Tragedy

ഓരോ വർഷങ്ങൾ കഴിയുമ്പോൾ ജീവിതം എന്ന പുഷ്പത്തിൽ നിന്നും ഓരോ ഇതളുകളും കൊഴിയുകയാണ്…

മലയാളിയുടെ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ ആവാത്ത മുറിവുകളാണ് 2024 കേരളത്തിന് പ്രകൃതി ഉരുൾ പൊട്ടലിന്റെ രൂപത്തിൽ നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമായും വയനാട്ടിൽ ഒരു പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് മനുഷ്യർക്കും ജീവികൾക്കും ആണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രങ്ങൾ… ഉടനെയൊന്നും അവ ഹൃദയത്തിന്റെ ക്യാൻവാസിൽനിന്നും മായിക്കാൻ കഴിയുന്നതല്ല.

ഒഴുകി നടന്ന ശരീരങ്ങൾ, അവയവങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, വിലപിക്കുന്ന ബന്ധുക്കൾ, അമ്മമാർ. ഇനിയും കണ്ടെത്താത്ത പ്രിയപ്പെട്ടവർ.


ഈ കാഴ്ചകൾ കണ്ട് ദൈവം ഉണ്ടോ..?എന്ന ചോദ്യം മനുഷ്യൻ പലതവണ ചോദിച്ചു. പക്ഷേ ഒരു യാഥാർത്ഥ്യം കൂടി ഉണ്ട് മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയ്ക്ക് ദൈവം എന്ത് പിഴച്ചു എന്ന് ചോദിച്ചവരും ഉണ്ട്. വയനാട് വിദേശ ആധിപത്യത്തിന്റെ കാലം മുതൽ നൂറുകണക്കിന് ഖനനങ്ങൾ നടന്ന ഭൂമികയാണ്. ഭൂമിയുടെ മനസ്സും, മാറും പിളർന്ന് എല്ലാം അപഹരിക്കുന്ന മനുഷ്യൻ നാളെ ജനിക്കാൻ പോകുന്ന മഹാദുരന്തങ്ങളെ ക്കുറിച്ച് ബോധ്യമുണ്ടായിട്ടും മനഃ പൂർവ്വം വിസ്മരിച്ചു കളയുന്നു.

ഒരു കവി ഇങ്ങനെ പാടുന്നു.

“ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ..?
മലിനമായ ജലാശയം

മലിനമായൊരു ഭൂമിയും…”

പക്ഷേ ഭൂമി എന്ന ഒരു മഹാപ്രതിഭാസത്തിലാ ണ് ഏദൻതോട്ടം ദൈവം സൃഷ്ടിച്ചത് എന്നത് ഓർക്കണം. അത്ര മനോഹരമായിരുന്നു അത്. അതെ മനുഷ്യൻ തന്റെ മനസ്സ് പോലെ ഈ ഭൂമിയെയും മലീമസമാക്കിയിരിക്കുന്നു. മറ്റൊരു കവി ഇങ്ങനെ ചൊല്ലുന്നു.

“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി…”

മൃതിയുടെ കറുത്ത വിഷപുഷ്പം വിടർന്നു നീ നാളെ മരവിക്കെ നിനക്കൊരു ചരമഗീതം എഴുതുവാൻ ഇവിടെ ഞാനും ഉണ്ടാവില്ല.

ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർഥിക്കാം. പുതിയ വർഷം നമുക്ക് സന്തോഷം സമ്മാനിക്കട്ടെ

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top