
2021 ലെ സൈനിക അട്ടിമറി മ്യാൻമറിനെ അരാജകത്വത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും തള്ളിവിട്ടതിനുശേഷം ഈ രാജ്യത്ത് ക്രിസ്ത്യാനികളുടെ അവസ്ഥ അതി ദയനീയമാണ്.32 കാരിയായ മാ കെയ്ൻ നാന്റെ അനുഭവം ഉദാഹരണം. അവൾക്ക് തൻ്റെ വീട്ടിൽ നിന്ന് രണ്ട് തവണ പലായനം ചെയ്യേണ്ടിവന്നു.
പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യാനിയും സർക്കാർ ഉദ്യോഗസ്ഥയുമായ നാൻ, പടിഞ്ഞാറൻ മ്യാൻമറിലെ ചിൻ സ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഹക്ക എന്ന പട്ടണത്തിൽ നിന്ന് അവളുടെ ജന്മനാടായ ടെഡിമിലേക്ക് ഓടിപ്പോകേണ്ടി വന്നത്.
ആയിരക്കണക്കിന് യുവ പ്രതിഷേധക്കാർക്കൊപ്പം അട്ടിമറി വിരുദ്ധ നിയമലംഘന പ്രസ്ഥാനത്തിൽ (സിഡിഎം) ചേരുന്നതിന് ഭരണകൂടത്തിന്റെ വിലക്ക് ഉണ്ടായിരുന്നു. ഭരണകൂടത്തിൽ നിന്ന് അവർക്ക് ഭീഷണികൾ നിരന്തരം ലഭിച്ചു തുടങ്ങിയതിനാലാണിത്.
ക്രിസ്മസ് അടുക്കുമ്പോൾ, തൻ്റെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു കഴിയുന്നതിൽ നാൻ വിലപിക്കുന്നു.ഒരിക്കൽ തന്റെ സമൂഹം നേരിട്ട ആക്രമണത്തിന്റെ ഓർമ്മകൾ ഈ ഉത്സവകാലത്തും തന്നെ വേട്ടയാടുന്നു. മ്യാന്മറിലെ ക്രിസ്ത്യാനികൾക്ക് എന്ന് മത സ്വാതന്ത്ര്യം ലഭിക്കും എന്നറിയില്ല.
ലേഖകൻ
-
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts



















