Faith Wire News

All Section

More Reads

തോക്കു ധാരികൾ അമേരിക്കൻ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി.

തോക്കു ധാരികൾ അമേരിക്കൻ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി.

ദക്ഷിണാഫ്രിക്ക:കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ തന്റെ പള്ളിയിൽ പ്രാർത്ഥനാ യോഗം നയിക്കുന്നതിനിടെ ഒരു അമേരിക്കൻ മിഷനറിയും, പാസ്റ്ററുമായ ജോഷ് സള്ളിവനെയാണ് തട്ടിക്കൊണ്ടുപോയത്.തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

തീരദേശ നഗരമായ ഗ്ക്വെർഹയ്ക്ക് സമീപമുള്ള മദർവെല്ലിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയിലെ പാസ്റ്റർ ആണ് ജോഷ് സള്ളിവൻ.

“പള്ളിയിൽ ഒരു പ്രസംഗം നടത്തുന്നതിനിടെ, ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ നാല് പുരുഷ അക്രമികൾ പള്ളിയിൽ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്നുവെന്ന് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, അവർ രണ്ട് സെൽ ഫോണുകൾ കൊള്ളയടിക്കുകയും ചെയ്തു.
ഭാര്യയും ആറ് മക്കളും അടങ്ങുന്ന തന്റെ കുടുംബo ഉൾപ്പെടെ 30 പേർ അടങ്ങുന്ന ഒരു മീറ്റിങ്ങിൽ പ്രസംഗിക്കുമ്പോൾ ആണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. തന്റെ മോചനത്തിനായി പ്രാർത്ഥിക്കണം എന്ന് സഭയുടെ പേജിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top