രണ്ടാമത്തെ തവണയും അമേരിക്കയിൽ അധികാരത്തിലെത്തിയ ഡോണാൾഡ് ട്രമ്പ് അക്ഷരാർദ്ധത്തിൽ ലോകത്തെ ഞെട്ടിച്ചു. വിസയില്ലാതെ അമേരിക്കയിൽ കഴിഞ്ഞവരെ തങ്ങളുടെ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു, ചില രാജ്യങ്ങൾക്ക് ശാസനം നൽകി. അങ്ങനെ പലതും. ഇതിൽ ചില റിപ്പോർട്ടുകൾ വളരെ ശ്രദ്ധേയമാണ്. ഇന്ത്യയിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ കടുത്ത അതൃപ്തി കാണിച്ച ട്രമ്പ് തന്റെ ഇടപെടൽ മൂലം മണിപ്പൂർ മുഖ്യമന്ത്രി രാജി വയ്ക്കുകയും ജയിലിൽ കഴിയുന്ന നിരവധിക്രിസ്ത്യൻ മിഷനറിമാരെ പുറത്ത് വിടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇത് വളരെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു.എന്നാൽ ഇതേ സമയം പല പ്രധാന ക്രിസ്ത്യൻ സഭകളും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി വളരെ അടുത്ത് സഹകരിക്കുന്നവർ ആണെന്നിരിക്കെ എന്തുകൊണ്ട് ട്രമ്പ് അധികാരത്തിൽ വരുന്നത് വരെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകാതിരുന്നു എന്നത് ഒരു ചോദ്യം തന്നെ. അതേ സമയം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് പൂർണ്ണമായും തടയണം എന്ന് ട്രമ്പ് ആവശ്യപ്പെട്ടിരിക്കുന്നു എന്നും ഉള്ള റിപ്പോർട്ട്കൾ എത്രമാത്രം വിശ്വാസയോഗ്യമാണ് എന്ന് അറിയാൻ കാത്തിരിക്കണം.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts