Faith Wire News

All Section

More Reads

സമയം തക്കത്തിൽ ഉപയോഗിക്കുക: പാസ്റ്റർ അനീഷ് കാവാലം – ഐപിസി കുണ്ടറ സെന്ററിന്റെ ഇരുപത്തിരണ്ടാമത് കൺവെൻഷനിൽ

യേശുക്രിസ്തുവിനെ കുരിശിൽ നിന്നും ഇറക്കി അരിമഥ്യക്കാരനായ ജോസെഫിന്റെ കല്ലറയിൽ വച്ച ശേഷം ഗവൺമെൻറ് കല്ലറ സീൽ ചെയ്ത് കാവൽ പടയാളികളെ നിർത്തിയിരുന്നു

യേശുക്രിസ്തുവിന്റെ മരണശേഷം തൻറെ ശരീരത്തെ സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പൂശുവാൻ ചെന്നവർക്ക് അത് ചെയ്യുവാൻ കഴിഞ്ഞില്ല എന്ന് ബൈബിൾ പറയുന്നു. കാരണം യേശുക്രിസ്തുവിനെ കുരിശിൽ നിന്നും ഇറക്കി അരിമഥ്യക്കാരനായ ജോസെഫിന്റെ കല്ലറയിൽ വച്ച ശേഷം ഗവൺമെൻറ് കല്ലറ സീൽ ചെയ്ത് കാവൽ പടയാളികളെ നിർത്തിയിരുന്നു, പിന്നീട് ആർക്കും യേശുവിന്റെ ശരീരത്തിൽ ഒന്നും ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യേശു ക്രൂശിക്കപ്പെട്ട് മരിക്കുന്നതിന് മുമ്പ് തന്നെ മറിയ യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് തുടച്ച് കാലുകളിൽ തൈലം പൂശുകയും ചെയ്തു.

യേശുക്രിസ്തുവിന്റെ മരണത്തിന് ഏതാണ്ട് ആറു ദിവസങ്ങൾക്കു മുമ്പാണ് ഈ സംഭവം നടക്കുന്നത്. ഈ തൈലം പൂശലിനെ തൻറെ മരണവുമായി ബന്ധപ്പെടുത്തി യേശു തന്നെ സംസാരിക്കുകയും ചെയ്തു. എന്നാൽ പലർക്കും ഈ സംഭവത്തിന്റെ പൊരുൾ എന്താണെന്ന് മനസ്സിലായില്ല. ഓരോ കാര്യങ്ങൾക്കും ദൈവം ഓരോ സമയം നൽകുന്നു.സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് ഓരോ കാര്യങ്ങളും ചെയ്യുവാൻ ലഭിക്കുന്ന സമയം കൃത്യമായി വിശ്വാസികൾ ഉപയോഗിക്കണമെന്നും പാസ്റ്റർ അനീഷ് കാവാലം ഓർപ്പിച്ചു.

ഐപിസി കുണ്ടറ സെന്ററിന്റെ ഇരുപത്തിരണ്ടാമത് കൺവെൻഷനിൽ വചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top