ജീവിതത്തിൻറെ കലണ്ടറിൽ നിന്നും ഒരു വർഷം കൂടി അടർന്നു വീഴുമ്പോൾ കൃത്യമായി ഓരോ വർഷവും ക്രൈസ്തവസഭകൾ ഡിസംബർ 31ന് രാത്രി പ്രത്യേക പ്രാർത്ഥനകൾ നടത്താറുണ്ട്. ആണ്ടറുതി യോഗം, വർഷാവസാന യോഗം ആണ്ടവസാന യോഗം എന്നൊക്കെയാണ് ഇതിനെ വിളിക്കുന്നത്. കഴിഞ്ഞുപോയ ഒരു വർഷം ദൈവം ചെയ്ത നന്മകളെ ഓർത്ത് അവയ്ക്കു നന്ദി അർപ്പിക്കുകയും പുതിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ഈ പുതുവർഷ പുലരിയിലാണ്. തിരുവത്താഴം എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങ് ചില വർഷങ്ങൾക്കു മുമ്പ് വരെ വർഷവസാന രാത്രി പ്രസക്തമായിരുന്നു. എന്നാൽ ഇപ്പോൾ പല സഭകളിലും തിരുവത്താഴം രാത്രിയിൽ നടത്താറില്ല .
അതേപോലെ അപ്രത്യക്ഷമായ ഒരു ചടങ്ങാണ് കാൽകഴുകൽ ശുശ്രൂഷ. പ്രായ, വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ അരയിൽ ഒരു തോർത്തോ, തുണിയോ കെട്ടിക്കൊണ്ട് ഒരു പാത്രത്തിലെ വെള്ളത്തിൽ മറ്റൊരാളുടെ കാൽ വച്ച് കൈകൾ കൊണ്ട് ആ കാൽ കഴുകുന്ന ഏറ്റവും മനോഹരമായ ശുശ്രൂഷ ഇന്ന് അന്യം നിന്നു പോയിരിക്കുകയാണ്. കർത്താവായ യേശുക്രിസ്തു കാണിച്ചുകൊടുത്ത ഒരു ഉത്തമ മാതൃകയും ശുശ്രൂഷയും ആണിത്.
ജനുവരി ഒന്നാം തീയതിയും മിക്ക സഭകളിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും 2024 എന്ന സംവത്സരം അവസാനിക്കാൻ ഇനിയും എണ്ണപ്പെട്ട നാഴികൾ അവശേഷിക്കുമ്പോൾ കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സഭകൾ 2025 എന്ന പുതുവർഷത്തെ വരവേൽക്കുവാൻ പ്രാർത്ഥനയോടെ ഒരുങ്ങുകയാണ്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts