Faith Wire News

All Section

More Reads

പാസ്റ്റർ പ്രവീണിന്റെ മരണം, ചർച്ച ചെയ്യുന്നത് രണ്ട് സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങൾ.

ഹൈദരാബാദ് :ഒരു പാസ്റ്ററുടെ മരണം ഇന്ത്യയിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. ഹൈദരാബാദ് സ്വദേശിയും, പ്രസംഗകനും, എഴുത്തുകാരനും, അപ്പോളജിസ്റ്റുമായ പാസ്റ്റർ പ്രവീൺ പഗടാലയുടെ മരണം ആണ് തെലുഗു മാധ്യമങ്ങളിൽ ചർച്ചകൾക്കും, സംവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 24 നാണ് രാജമന്ത്രിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൂന്ന് സോഫ്റ്റ്‌വെയർ കമ്പനികളുടെ ഉടമയായ അദ്ദേഹം തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സുവിശേഷവേലക്കായി ചിലവഴിച്ചിരുന്നു. രാജമന്ത്രിയിൽ ഒരു ബൈബിൾ കോളേജ് പണിയുന്നതുമായി ബന്ധപ്പെട്ട് ബുള്ളറ്റിൽ ആണ് അദ്ദേഹം യാത്ര തിരിച്ചത്. രാത്രി 11:40 ന് അപകടം നടന്നു എന്ന് പോലീസ് പറയുന്നു.പിറ്റേന്ന് രാവിലെ 7 മണിക്ക് ആണ് മൃതദേഹം കണ്ടത്. ഈ മരണത്തിൽ അടിമുടി ദുരൂഹതയാണ് ആരോപിക്കപ്പെടുന്നത്. ഇദ്ദേഹം വഴിയിൽ പല സ്ഥലത്തും വീഴുന്നതുo മറ്റു വീഡിയോകളും പ്രചരിക്കുന്നു. ഇതിനെ ക്രൈസ്തവ സഭകൾ ശക്തമായി എതിർക്കുന്നു. അദ്ദേഹം മരിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ അറുപതിനായിരം പേരാണ് രാജമന്ത്രിയിൽ മാത്രം എത്തിയത്. മുഖ്യമന്ത്രിയടക്കം പ്രസ്താവന നടത്തിയിട്ടും ആൻഡ്രയിൽ വൻ പ്രതിക്ഷേധമാണ് ക്രൈസ്തവർ നടത്തുന്നത്. സി.സി ടിവി ഫുട്ടേജുകൾക്കായി അദ്ദേഹത്തിന്റെ ഡ്യൂപ്നെ വച്ച് ഷൂട്ടിങ് നടത്തി വീഡിയോ, ഫോട്ടോ ഇവ പുറത്തു വിട്ടു എന്നതിന് നിരവധി തെളിവുകൾ ക്രൈസ്തവർ നിരത്തുന്നു. എന്നാൽ സംയമനം പാലിക്കണം എന്നാണ് അദ്ദേഹത്തിന്റെ

കുടുംബം ആവശ്യപ്പെടുന്നത്. മറ്റു പല മതങ്ങളിൽ പ്പെട്ടവർക്കും സംവാദങ്ങളിൽ അദ്ദേഹത്തോട് ജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഉറുദു, തെലുഗു, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്വാധീനം ഉള്ളയാൾ ആയിരുന്നു അദ്ദേഹം.മരിക്കുന്നതിന് ഒരു മാസം മുൻപ് എന്നെ കൊല്ലരുത് എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റ്‌ ചെയ്തിരുന്നു.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top