Faith Wire News

All Section

More Reads

പാസ്റ്റർ പ്രവീൺ പഗടാലയ്ക്ക് അപകടം സംഭവിച്ച സ്ഥലം സന്ദർശിച്ച് ഫെയ്ത്വൈർ ന്യൂസ്‌ ടീം. സർക്കാരിന് ഹൈക്കോടതി നോട്ടീസ്

വിജയവാഡ: കഴിഞ്ഞമാസം 24ആം തീയതി വാഹനാപകടത്തിൽ മരിച്ചു എന്ന് പോലീസ് വ്യക്തമാക്കുന്ന പാസ്റ്റർ പ്രവീൺ പഗടാലയുടെ ബോഡി കണ്ടെത്തിയ സ്ഥലത്ത് എത്തി ഫെയ്ത്വൈർ ന്യൂസ്‌ ടീം. എഡിറ്റർ മനോജ്‌ മാത്യൂ, ആന്ധ്രാപ്രദേശ് പ്രധിനിധികളായ പ്രസന്നകുമാർ,രാജു. ഡി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പാസ്റ്റർ പ്രവീൺ പഗടാലയുടെ കുടുംബത്തിന് ന്യായം കിട്ടണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന പാസ്റ്റർമാരെയും പ്രവർത്തകരെയും നേരിൽ കാണുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യും.എന്നാൽ ഓരോ ദിവസവും നിരവധി പേരാണ് ഈ സ്ഥലത്ത് എത്തുകയും അവിടെ പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ഒക്കെ ചെയ്യുന്നത് എന്ന് ഫെയ്ത്ത് വെയർ ന്യൂസ് ടീമിന് കാണുവാൻ കഴിഞ്ഞു.
ഈ സ്ഥലം സന്ദർശിക്കുമ്പോൾ നിരവധി ചോദ്യങ്ങളാണ് ഒരു സാധാരണക്കാരന് പോലും ഉണ്ടാവുന്നത്. കേവലം രണ്ടോ മൂന്നോ അടിത്താഴ്ചയിലേക്ക് ഒരു ബുള്ളറ്റ് മറിഞ്ഞാൽ കൃത്യമായി ബുള്ളറ്റ് അദ്ദേഹത്തിന്റെ മുഴുവൻ ശരീരത്തിലേക്ക് എങ്ങനെ വീഴും എന്നുള്ള ഒരു സംശയവും. തലയുടെ രണ്ടു ഭാഗങ്ങളിൽ ആഴത്തിലുള്ള മുറികൾ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ഹെൽമെറ്റിനോ മാസ്കിനോ കണ്ണടയ്ക്കോ പോലും യാതൊരു തകരാറും ഉണ്ടായതായി കാണുന്നില്ലാത്തതും ഒക്കെ ധാരാളം സംശയങ്ങൾ ഉണ്ടാക്കുന്നതാണ്.
അതേസമയം അന്തർദേശീയ സുവിശേഷകനായ പാസ്റ്റർ കെ. എ. പോൾ ആന്ധ്ര ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി ഫൈലിൽ സ്വീകരിക്കുകയും സർക്കാരിന് ഇത് സംബന്ധിച്ച നോട്ടീസ് അയക്കുകയും ചെയ്തു. പാസ്റ്റർ പ്രവീൺ പഗടാലയുടെ മരണത്തിൽ അന്വേഷണങ്ങളിൽ വീഴ്ചവന്നുവെന്നും പുനരന്വഷണം നടത്തണമെന്നും അന്താരാഷ്ട്ര തലങ്ങളിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ടെന്നും കോടതിയെ അദ്ദേഹം ധരിപ്പിച്ചു. ഈ വിഷയത്തിൽ കോടതി സർക്കാരിൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top