അഭിപ്രായം
ഞാൻ…..നല്ല….അല്ല
നീ തമ്പുരാനും അല്ല ആണെങ്കിൽ എനിക്ക് ഒരു……
നീർനിലങ്ങളിൽ അടിമയാര് ഉടമയാര്? വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി ശരിക്കും താൻ വേടൻ അല്ലെന്നും താൻ ഇരയാണെന്നുമാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്. കറുത്തു മെലിഞ്ഞ കാണാൻ വലിയ ചന്തമില്ലാത്ത ഒരു പയ്യനെ ചെറുപ്പത്തിൽ പിള്ളേർ വേടൻ എന്ന് കളിയാക്കി വിളിച്ചു വേടൻ എന്നാൽ തീർത്തും പ്രാകൃതൻ. പക്ഷേ പിന്നീട് കാലo ധൃതിയിൽ ഒഴുകിയപ്പോൾ ആ പേര് തന്നെ അവൻ സ്വീകരിച്ചു ഇരയായിരുന്നിട്ടും വേടൻ എന്ന പേര്.
റാപ്പ് സംഗീതം എന്നറിയപ്പെടുന്നത് ഒരു പ്രത്യേക താളത്തിൽ പറയുന്ന പ്രസംഗം എന്നോ,ഇമോഷണൽ പ്രസംഗം എന്നോ ഒക്കെയാണ്. ചില വാദ്യോപകരണങ്ങൾ ഇതിന് അകമ്പടിയായി വായിക്കാറുണ്ട്.

ആധുനിക റാപ്പ് സംഗീതം വെസ്റ്റ് ആഫ്രിക്കയിലെ ഗ്രയോട്ട് പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1970 കളിൽ ന്യൂയോർക്കിലെ ബ്രോൺസ്കിലാണ് ഇതിൻറെ ആരംഭം. പക്ഷേ വേടന്റെ റാപ്പ് സംഗീതത്തെക്കുറിച്ച് അയാൾ പറയുന്നത് ഇങ്ങനെ. “എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് ഒരു പാട്ടുകാരൻ രാഷ്ട്രീയം പറയുന്നതല്ല മറിച്ച് ഒരു രാഷ്ട്രീയക്കാരൻ പാട്ടുപാടുന്നതാണ്” എന്നാണ്.
ഇവിടെ വേടനെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുവാനുള്ള പ്രധാനകാരണം വേടന് കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇടയിൽ ലഭിക്കുന്ന വലിയ ആരാധനയും സ്വാധീനവുമാണ്. വേടന്റെ സംഗീതത്തിൽ കടപ്പുറങ്ങളിൽ ചുവടു വയ്ക്കുന്നതിൽ നമ്മുടെ സൺഡേസ്കൂൾ കുട്ടികളും ചെറുപ്പക്കാരും ഉണ്ടോ എന്ന് സംശയം ഉണ്ട് ഉണ്ട് എന്നാണ് എൻറെ വിശ്വാസം കാരണം ആർക്കും നിരാകരിക്കാൻ കഴിയാത്ത വിധം നമ്മുടെ കുരുന്നുകളുടെ മനസ്സിൽ അയാൾ വേരുകൾ പടർത്തിയിരിക്കുന്നു.അതിന്റെ അലയടികൾ നമുക്ക് സമൂഹമാധ്യമങ്ങൾ നന്നായി കാണാം പാട്ടിന്റെയും പറച്ചിലിന്റെയും ഇടയിൽ തമിഴിൽ തലമുടി എന്ന് അർഥമുള്ള വാക്ക് സർവസാധാരണമായി വേടൻ ഉപയോഗിക്കുന്നു. എങ്കിലും രാസലഹരി ഉപയോഗിക്കരുത് എന്നും മാതാ പിതാക്കളെ അനുസരിക്കണം എന്ന് വേടൻ കുട്ടികളോട് പറയുന്നത് കേൾക്കാം അതൊരു നല്ല കാര്യം തന്നെ. വേടന്റെ റാപ്പ് സംഗീത മൈദാനങ്ങൾ ജനസാഗരമായി മാറുന്ന കാഴ്ച്ച.വേടന്റെ സംഗീതവും വാക്കുകളും നമ്മുടെ കുട്ടികളിൽ എന്തുകൊണ്ട് ഇത്രമാത്രം സ്വാധീനം ചെലുത്തി?നമുക്ക് നമ്മുടെ കുട്ടികളെ സഭകളിലേക്കും, ആത്മീയ പരിപാടികളിലേക്കും ആകർഷിക്കാൻ കഴിയുന്നുണ്ടോ? ഇത് ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?
*തുടരും
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts