Faith Wire News

All Section

More Reads

ആന്ധ്രയിലെ 103 പാസ്റ്റർമാർ ഹിറ്റ് ലിസ്റ്റിൽ, പ്രതിഷേധം തുടരുന്നു, മൗനത്തിൽ കേരളത്തിലെ സഭകളും നേതാക്കന്മാരും.

Screenshot 20250409 143236 Malayalam Poster Maker Photo Editor

വിജയവാഡ: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും അന്തർദേശീയ തലങ്ങളിലും അറിയപ്പെട്ടിരുന്ന പാസ്റ്റർ പ്രവീൺ പഗഡാലയുടെ മരണം സൂര്യാഘാതം ഏറ്റിട്ടാണ് എന്ന് പോസ്റ്റ് റിപ്പോർട്ട്. റിപ്പോർട്ട്‌ വന്നതിനുശേഷം വിശ്വാസികളും സഭാ നേതാക്കന്മാരും ഉന്നയിക്കുന്ന നൂറുകണക്കിന് ചോദ്യങ്ങൾക്ക് മറുപടി പറയാതെ അധികാരികൾ ഒഴിഞ്ഞുമാറുമ്പോൾ ആന്ധ്രാപ്രദേശിലെ വിശ്വാസികളുടെയും ക്രൈസ്തവരുടെയും പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിൽ ഈ പ്രതിഷേധങ്ങൾക്ക് ആന്ധ്രപ്രദേശിൽ നേതൃത്വം കൊടുത്തവരിൽ ഒരാളായ അജയബാബുവിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഇദ്ദേഹം ഹൈദരാബാദിലെ ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ ഉണ്ട് എന്ന് അറിയുകയും ചെയ്തു. അദ്ദേഹത്തെ പുറത്തിറക്കുവാനുള്ള നിയമ നടപടികൾ ചെയ്തുകൊണ്ടിരിക്കെ 103 പാസ്റ്റർമാർ ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്ന് ജയ് ഭീം എന്ന ടിവി ചാനൽ റിപ്പോർട്ട് ചെയ്യുന്നു ഇതിൽ അടിയന്തരമായി ഏഴു പാസ്റ്റർമാരെ കൂടി അടിയന്തിമായി വകവരുത്തുവാൻ അക്രമികൾ പ്ലാൻ ചെയ്യുന്നു എന്നാണ് റിപ്പോർട്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആന്ധ്രപ്രദേശ് മറ്റൊരു മണിപ്പൂർ ആയി മാറുമോ എന്ന സംശയത്തിലാണ് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിശ്വാസി സമൂഹം. എന്നാൽ ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രധാനപ്പെട്ട പെന്തക്കോസ്ത് സഭ ഉൾപ്പെടെ ഉള്ള സഭയകളുടെ വേരുകൾ അവിടെയുണ്ടെന്നിരിക്കെ കേരളത്തിലെ വിശ്വാസികളും സഭാ നേതാക്കന്മാരും ഇങ്ങനെ സംഭവങ്ങൾ നടക്കുന്നതായി പോലും നടിക്കുന്നില്ല ഈ സംഭവങ്ങളൊക്കെ അറിഞ്ഞതിനുശേഷം ഇവർ നിശബ്ദത പാലിക്കുന്നതാണോ അതോ ഈ സംഭവങ്ങളെക്കുറിച്ച് ഇവർക്ക് യാതൊരു അറിവും ഇല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. അടിയന്തരമായി കേരളത്തിലെ വിശ്വാസികളും സഭകളും സഭാ നേതാക്കന്മാരും ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് ആവശ്യമാണ്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top