Faith Wire News

All Section

More Reads

പാസ്റ്റർ പ്രവീണിന്റെ മരണം, വൻ പ്രതിക്ഷേധം, പാസ്റ്റർമാരെ അറസ്റ്റ് ചെയ്ത് പൊലീസ്


വിജയവാഡ:പ്രഭാഷകനും,അന്തർദ്ദേശീയ സുവിശേഷകനുമായ പാസ്റ്റർ പ്രവീൺ പഗഡാലയുടെ മരണം അപകടം ആണെന്ന് പോലീസ് പറയുമ്പോൾ, ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ വീർപ്പുമുട്ടി സർക്കാർ. ആന്ധ്രാപ്രദേശിലെയും, തെല്ലങ്കാനയിലെയും വിവിധ സ്ഥലങ്ങളിൽ വൻ പ്രതിഷേധ റാലികൾ ഓരോ ദിവസവും നടക്കുമ്പോഴും പാസ്റ്റർ പ്രവീണിന്റെ ഫെയ്ക്ക് വീഡിയോകളും ഉപയോഗിച്ച് വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് വിരോധികൾ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മദ്യകടകളിൽ പ്രവീൺ മദ്യം വാങ്ങുന്ന വീഡിയോകളിൽ പ്രവീണിന്റെ സാദൃശ്യം ഉള്ളയാളെ ഉപയോഗിച്ച് നടത്തിയ ഷൂട്ടിങ് ആണ് എന്ന് വ്യക്തമാണ്. ഇതു വരെയും സർക്കാർ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ പുറത്തു വിട്ടിട്ടില്ല.അതേസമയം എതിർ വാദങ്ങൾ ഉന്നയിച്ച് പ്രതികരിക്കുന്ന പാസ്റ്റർമാർക്ക് പോലീസ് നോട്ടീസ് നൽകുകയും ചിലരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുകയാണ്. തെല്ലങ്കാന ഖമ്മത്തെ പ്രമുഖ സുവിശേഷകൻ അജയ് ബാബുവിനെ ഇന്നലെ അറസ്റ്റ് ചെയ്ത് അദ്ദേഹം റിമാൻഡിൽ ആണ്.തെലുഗു മാധ്യമങ്ങൾ ഒന്നടങ്കം പാസ്റ്റർ പ്രവീണിനെതിരെ ദുഷ് പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

images 19 1

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top