Faith Wire News

All Section

More Reads

വിശ്വാസം ഉപേക്ഷിച്ചില്ല, ക്രിസ്ത്യൻ കുടുംബം ഗ്രാമത്തിൽ നിന്നും പുറത്ത്.

ഭുവനേഷ്വര്‍: നിരവധി ക്രൈസ്തവ രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണായ ഒഡീഷയിൽ വീണ്ടും ജീവിക്കുന്ന രക്തസാക്ഷികൾ. ഒഡീഷ സംസ്ഥാനത്തെ നബരംഗ്പൂര്‍ ജില്ലയിലെ ഹിന്ദു ഭൂരിപക്ഷ ആദിവാസി ഗ്രാമമായ സിയുനഗുഡയില്‍ ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍, രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമം വിട്ട് പോകേണ്ടി വന്നു. ഇവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു.

ഗംഗാധര്‍ സാന്ത, ഭാര്യ, രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള്‍ ഉപേക്ഷിച്ചത്. ഇവര്‍ ബ്ലസ്സിംഗ് യൂത്ത് മിഷന്‍ എന്ന ക്രിസ്ത്യന്‍ സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള്‍ വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്‍ നിന്ന് വെള്ളം നല്‍കാന്‍ നിരസിക്കുകയും ചെയ്തപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലയെന്ന് ഗംഗാധര്‍ സാന്ത പറഞ്ഞു. ഒരു കുടുംബം 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് മാറിയപ്പോള്‍ മറ്റൊരു കുടുംബം 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കാണ് മാറിയത്.

ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ശത്രുത പ്രചരിപ്പിക്കുന്നതായി ബ്ലസ്സിംഗ് യൂത്ത് മിഷന്റെ ജില്ലാ ചുമതലയുള്ള അജയ സന അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെ ഗ്രാമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും, സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കുന്നതും, കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തടസമുണ്ടാക്കുന്നതും ഇത്തരം വിവേചനങ്ങളുടെ ഭാഗമാണ്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top