രാജ മന്ത്രി: ആന്ധ്രപ്രദേശിലെ രാജമന്ത്രിയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണപ്പെട്ട പാസ്റ്റർ പ്രവീൺ പഗടാലയുടെ മരണം കൊലപാതകം എന്ന് ആരോപണം. ഹൈദരാബാദിൽ താമസക്കാരൻ ആയിരുന്ന പാസ്റ്റർ പ്രവീൺ മരണപ്പെട്ടത് ആന്ധ്രപ്രദേശിലെ രാജമന്ത്രിയിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. കഴിഞ്ഞ രാത്രി 7 മണി മുതൽ അദ്ദേഹത്തെ മീറ്റിങ്ങിന് ക്ഷണിച്ചവർ ഫോൺ ചെയ്യുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതിരാവിലെ നാല് മണിയോടെ യാണ് അദ്ദേഹത്തെ ബൈക്കിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ മന്ത്രി ദിവാൻ ചെരുവ് ഹൈവേയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഓഫീസർമാരും, ഡോക്ടർമാരും ഈ മരണം സ്വാഭാവികമരണം അല്ലെന്ന് അഭിപ്രായപ്പെടുന്നു. എഴുത്തുകാരനും, പ്രഭാഷകനും, കൺവെൻഷൻ പ്രഭാഷകനും എന്ന നിലയിൽ വളരെ പ്രശസ്തനായിരുന്നു പാസ്റ്റർ പ്രവീൺ. അദ്ദേഹത്തിന് സുവിശേഷ വിരോധികൾ നിന്നും ശക്തമായ ഭീഷണി ഉണ്ടായിരുന്നു,തൻറെ കണ്ണുകളും, നാവും പിഴുതെടുക്കും എന്ന് പോലും യു ട്യൂബിൽ വീഡിയോകൾ ഉള്ളതായി വിശ്വാസികൾ വ്യക്തമാക്കി.

തനിക്ക് ജീവന് ഭീഷണി ഉള്ളതായി അദ്ദേഹം തന്നെ ഫേസ്ബുക്കിൽ കുറിച്ചതായി അറിയുന്നു.മുഖത്ത് സാരമായ പരുക്കുകൾ ഉള്ളതായി രാജമന്ത്രി യിലെ പാസ്റ്റർമാരും വിശ്വാസികളും ആരോപിച്ചു. ക്രൈസ്തവ ഉപദേശ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു പാസ്റ്റർ പ്രവീൺ ഈ വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജമന്ത്രിയിൽ ക്രൈസ്തവ വിശ്വാസികൾ പ്രതിഷേധം നടത്തി. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts