WEBDESK FAITHWIRE NEWS
പാസ്റ്റർ എന്ന വാക്ക് കേൾക്കുമ്പോൾ പലർക്കും അത്ര സുഖമായി തോന്നാറില്ല. കാരണം സമൂഹത്തിലെ ഏറ്റവും താഴ്ന്ന ഒരു ജോലിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. വിദ്യാഭ്യാസം ഇല്ലാത്തവർ, സമൂഹത്തിൽ യാതൊരു സ്റ്റാറ്റസ് ഇല്ലാത്തവരാണ് പാസ്റ്റർമാർ എന്നൊക്കെയാണ് പലരുടെയും കരുതൽ. ഒരുകാലത്ത് വിദ്യാഭ്യാസം നന്നേ കുറവുണ്ടായിരുന്ന പാസ്റ്റർമാർ ഉണ്ടായിരുന്നെങ്കിലും ഇന്ന് ആ സ്ഥിതിയൊക്കെ മാറി. പാസ്റ്റർമാരിൽ നല്ലൊരു വിഭാഗവും നല്ല വിദ്യാഭ്യാസം ലഭിക്കപ്പെട്ടവരാണ്. കേവലം ഒരു സഭയിലെ പാസ്റ്റർ എന്നതിനേക്കാൾ ഉപരി സമൂഹത്തിനുവേണ്ടി വളരെയധികം പ്രവർത്തിക്കുന്നവരാണ് പാസ്റ്റർമാർ എന്ന് പ്രത്യേകം പറയേണ്ടതില്ല.
മദ്യം,മയക്കുമരുന്ന്, സാമൂഹ്യ പ്രശ്നങ്ങൾ ഇവയ്ക്കെതിരെയൊക്കെ ഇന്ന് പാസ്റ്റർമാർ ശക്തമായി സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനങ്ങളിലും വ്യക്തി ജീവിതങ്ങളിലും ഒക്കെ പോരായ്മകൾ ഉണ്ടെങ്കിൽ തന്നെയും നല്ലൊരു ശതമാനം വരുന്നവരും സമൂഹത്തിനുവേണ്ടി അകമഴിഞ്ഞ് പ്രവർത്തിക്കുന്നവരാണ്.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ഈ അടുത്തകാലത്ത് പാസ്റ്റർമാർക്കെതിരെ ശക്തമായിട്ടുള്ള ഒരു മാധ്യമ അജണ്ട തന്നെ നടപ്പാക്കപ്പെടുന്നു. ചില മാധ്യമങ്ങൾ ഇതിനുവേണ്ടി തന്നെ പ്രത്യേകം പ്രവർത്തനം നടത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു വിശ്വാസി ഏതെങ്കിലും ഒരു കേസിൽ അകപ്പെട്ടാൽ പോലും അത് ഒരു പാസ്റ്റർ എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്നു. സജിത്ത് കണ്ണൂർ എന്നയാൾ വളരെകാലം മുമ്പ് തന്നെ പെന്തക്കോസ് സഭയിൽ നിന്ന് പിന്മാറിയ ആളാണ് അദ്ദേഹത്തിനെതിരെ ഒരു കേസ് ഉണ്ടായപ്പോൾ അദ്ദേഹത്തെ പാസ്റ്റർ എന്ന് വിളിക്കാനാണ് മാധ്യമങ്ങൾ ഇഷ്ടപ്പെട്ടത്.അൻപതോളം കേസുകൾ അകപ്പെട്ട ഒരു വ്യക്തി ഒരു പാസ്റ്ററെ നന്നായി അനുകരിച്ചു എന്നുള്ള ഒറ്റ കാരണത്താൽ സോഷ്യൽ മീഡിയകളും പൊതുമാധ്യമ മാധ്യമങ്ങളും അയാളെ പാസ്റ്റർ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. മാല മോഷണം, ബലാൽസംഗം, പിടിച്ചുപറി ഇങ്ങനെയുള്ള എല്ലാ വിഷയങ്ങളിലും ആൾക്കാർ അകപ്പെട്ടാൽ പലരേയും പാസ്റ്റർ ആക്കാനുള്ള തീവ്രശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ണ്ടാകുന്നു എന്നുള്ളത് വളരെ സത്യമായ ഒരു വസ്തുതയാണ്. ഇത് ഈ അടുത്ത കാലത്ത് കൂടുതൽ വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാം.ഈ പ്രവർത്തനങ്ങൾ അപലപിക്കപ്പെടുകയും ചെയ്ത ശക്തമായ ക്യാമ്പയിനുകൾ ഇതിനെതിരെ നടത്താനും പ്രൊട്ടസ്റ്റൻറ് സഭകളും പാസ്റ്റർമാർ തയ്യാറാവണം.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts