അസം :ക്രിസ്ത്യൻ മിഷനറിമാർക്കെതിരായ പ്രചാരണങ്ങൾക്കിടയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ അസം സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിലെ കത്തോലിക്കാ പള്ളി സാമൂഹ്യ വിരോധികൾ അഗ്നിക്കിരയായി. എന്നാൽ ഇത് തീപിടുത്തമാണോ അപകടമാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജനുവരി 17 ന് ഫാദർ അംബ്രോസ് മുസാഹരിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ജാക്കർ ഗാവോ എന്ന ഗ്രാമത്തിലെ സെൻ്റ് തെരേസ ഇടവകയുടെ പള്ളിയാണ് തീ പിടിച്ചു നശിച്ചത്.
ഉദൽഗുരി ജില്ലയിലെ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള പള്ളിയിൽ ഏകദേശം 160 കത്തോലിക്കാ കുടുംബങ്ങളുണ്ട്, അവരിൽ ഭൂരിഭാഗവും തദ്ദേശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്, വൈദികൻ പറഞ്ഞു.
എന്നാൽ ഈ പള്ളികൾക്കെതിരെ വലിയ ഭീഷണി നിലനിൽക്കെയാണ് ഈ സംഭവം.ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ നിന്ന് ക്രൂശിത രൂപങ്ങൾ, യേശുവിൻ്റെയും മറിയത്തിൻ്റെയും പ്രതിമകൾ തുടങ്ങി എല്ലാ ക്രിസ്ത്യൻ ചിഹ്നങ്ങളും നീക്കം ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയവർ മുൻകാലങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. വൈദികരും കന്യാസ്ത്രീകളും സിവിൽ ഡ്രെസ്സിൽ പള്ളിയിലെ സ്കൂളുകളിൽ തങ്ങളുടെ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും സഭക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts