ബ്രിട്ടനിൽ പള്ളികളിൽ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർദ്ധനവ് എന്ന് റിപ്പോർട്ട്
ലണ്ടൻ: ബ്രിട്ടനിൽ പള്ളികളിൽ വരുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വർദ്ധനവ് എന്ന് റിപ്പോർട്ട്. ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. പള്ളികളിൽ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും വർദ്ധന ഉണ്ടായതായി കണ്ടെത്തി. കത്തോലിക്ക, പെന്തക്കോസ്ത്, ആംഗ്ലിക്കൻ സഭകളിലാണ് ഈ വളർച്ച കാണാൻ സാധിക്കുന്നത്. പള്ളികളിലെ ജനപങ്കാളിത്തത്തെ കുറിച്ച് 13,000ത്തിലധികം ആളുകളിൽ നടത്തിയ സർവ്വേ നടത്തിയപ്പോൾ ലഭിച്ചിരിക്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 2018 നും 2024 നും ഇടയിൽ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയിലെത്തുന്നവരുടെ എണ്ണം 50%ത്തിലേറെ വർദ്ധിച്ചു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

1997 മുതൽ 2012 വരെ ജനിച്ച തലമുറയായ ജനറേഷൻ ഇസട് വിഭാഗത്തിൽ ദേവാലയത്തിൽ എത്തുന്നവർ 4 ഇരട്ടിയായി വർദ്ധിച്ചു. നാല് ശതമാനത്തിൽ നിന്ന് 16 ശതമാനം ആയതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.2018 ലെ സമാനമായ ഒരു സാമ്പിൾ ഗ്രൂപ്പിൻറെ പഠനവുമായി താരതമ്യം ചെയ്താണ് പുതിയ റിപ്പോർട്ട്. പള്ളികളിൽ പോകുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളും ആണെന്ന ധാരണയ്ക്ക് വിപരീതമായി എല്ലാ വംശങ്ങളിൽ നിന്നുമുള്ള ധാരാളം ചെറുപ്പക്കാരും പള്ളിയിൽ പോകുന്നുണ്ടെന്നും ബൈബിൾ സൊസൈറ്റിയുടെ ഗവേഷണ ഡയറക്ടർ റിയാനൻ മക് അലീർ പറഞ്ഞു.
കത്തോലിക്കാ സഭയുടെ കണക്കുകൾ പ്രകാരം 2021ൽ 390,000 പേർ കുർബാനയിൽ പങ്കെടുത്തിരുന്നുവെങ്കിൽ 2023 ൽ അത് 555,000 ആയിട്ട് ഉയർന്നുവെന്നാണ് റിപ്പോർട്ട്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts