
സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന് കമന്റഴുതാൻ ധൈര്യമുള്ളവരാണ് മിക്ക മലയാളികളും. തങ്ങൾക്ക് ദഹിക്കാത്ത വീഡിയോകൾ, പോസ്റ്റുകൾ അതിനു താഴെ അസഭ്യവർഷം ചൊരിയുവാൻ ഇവർക്ക് ഒരു മടിയുമില്ല. എന്നാൽ ഒരു കമന്റുകളെയും ഭയക്കാത്ത ഒരു യൂട്യൂബർ ആണ് ഡോക്ടർ സാജു വി തോമസ്, ഗോസ്പൽ ടിവിയുടെ സ്ഥാപകൻ. ആയിരത്തിലധികം സുവിശേഷകന്മാരുടെ അനുഭവങ്ങൾ വീഡിയോകൾ ആക്കി അവരെ ലോകത്തിന്റെ മുന്നിൽ എത്തിച്ചു. തണുപ്പിൽ പുളയുന്ന അനേകായിരം പേർക്ക് കമ്പിളികളും വസ്ത്രങ്ങളും നൽകുന്നത് അടക്കം പല ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്തുകൊണ്ട് സമൂഹത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഒരു മാന്യ വ്യക്തി. പലരും പ്രതികരിക്കാനും പുറത്തുകൊണ്ടുവരാനും മടിക്കുന്ന വിഷയങ്ങളിൽ ഭയമില്ലാതെ ശബ്ദിക്കുവാൻ ഉള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ട്. ഏതൊരു ക്രിസ്തീയ നേതാവിന്റെയും സഭയുടെയും ഭാഗത്തുണ്ടാകുന്ന വൈകല്യങ്ങളെ സധൈര്യം തുറന്നു കാട്ടുന്ന ആളാണ് അദ്ദേഹം. ക്രൈസ്തവ സഭകളും പല പാസ്റ്റർമാരും അവരുടെ കാര്യസാധ്യങ്ങൾക്കുവേണ്ടി ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയെ കൂട്ടുപിടിച്ച് ചേർന്ന് നിൽക്കുമ്പോൾ അതിനെ ഒന്നു വിമർശിക്കാൻ നട്ടെല്ലില്ലാത്തവർ ഡോക്ടർ സാജി വി തോമസ് ഒരു സങ്കി ആണെന്നാണ് മുദ്രകുത്തുന്നത്. കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലും, ജലജനതാദളിലും ഒക്കെ വിശ്വസിക്കാം പക്ഷേ എന്തുകൊണ്ട് ബിജെപിയിൽ ചേരാൻ പാടില്ല.
ഗോസ്പൽ ടിവി യുപിയുടെയും ഡോക്ടർ സാജു വി തോമസിന്റെയും പ്രസ്താവനകൾ മലയാളികളും അല്ലാത്തവരുമായ പല ക്രൈസ്തവരെയും പ്രൊട്ടസ്റ്റ് വിഭാഗങ്ങളെയും ചൊടിപ്പിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല അദ്ദേഹം ചെയ്യുന്നത് പ്രമോഷണൽ വീഡിയോകൾ അല്ല എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. അത്രയ്ക്കും നീതിമാന്മാരാണോ പ്രൊട്ടസ്റ്റന്റ് വിശ്വാസ സമൂഹം എന്ന് മനസ്സിരുത്തി ഒന്ന് ചിന്തിക്കേണ്ടതാണ്. ജാതി കോമരങ്ങൾ വാഴുന്ന പെന്തക്കോസ്ത്, കോടികളുടെ ഫണ്ടുകൾ കയ്യടക്കി സുഖിക്കുന്ന ദൈവദാസന്മാർ. കള്ളവോട്ട്,ഗുണ്ടായിസവും, പണമിറക്കിയുള്ള രാഷ്ട്രീയം, അധികാരം പിടിക്കൽ, ജാതി തിരിച്ചുള്ള സഭകൾ പ്രവചനത്തിന്റെ പേരിലുള്ള അന്ധവിശ്വാസത്തെ പിന്തുടരൽ ഇവയെല്ലാം കൊടികുത്തി വാഴുന്ന പെന്തക്കോസ്ത് സഭകൾ ഉള്ളപ്പോൾ പിന്നെ എന്താണ് ചെയ്യേണ്ടത്? പ്രമോഷനുകൾ മാത്രമാണോ? അവിടെയാണ് ഡോക്ടർ സാജു.വി തോമസിനും അദ്ദേഹത്തിന്റെ ചാനലായ ഗോസ്പൽ ടിവി യു പിക്കും പ്രസക്തിയേറുന്നത്. തഴുകുവാൻ മാത്രം പഠിച്ച കുറെ മാധ്യമങ്ങൾ. പരസ്യങ്ങൾക്കും സംഭാവനകൾക്കും മാത്രം ഓച്ഛാനിച്ചു നിൽക്കുമ്പോൾ ആ മനുഷ്യൻ നീ തന്നെ എന്ന് ദാവീദിന്റെ മുഖത്തുനോക്കി പറയാൻ കഴിഞ്ഞ നാഥാൻ പ്രവാചകനെ പോലെ ഈ തലമുറയുടെ ശബ്ദമായി മാറുകയാണ് ഗോസ്പൽ ടിവി യുപിയും ഡോക്ടർ സാജു വി തോമസും.
തെരുവുനായ്ക്കൾ എത്ര കുറച്ചാലും ചന്ദ്രൻറെ ശോഭ മങ്ങുന്നില്ലല്ലോ!ഇന്ത്യ മുഴുവൻ പര്യടനം നടത്തുന്ന അദ്ദേഹം ശബ്ദമില്ലാത്തവന്റെ നാവായി മാറുകയാണ്.
ലേഖകൻ
-
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts
























