കോന്നി: കാരുണ്യം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്ത്
വർഷങ്ങളായി വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കുന്നതിനായി സ്വന്തം 16 സെന്റ് സ്ഥലം വിട്ടുനൽകി മുൻ പ്രവാസി വ്യവസായിയും ക്രൈസ്തവ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് എബ്രഹാം (ലാലുച്ചായൻ). കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങൾക്കാണ് അദ്ദേഹത്തിന്റെ ഭൂമി വഴിക്കായി വിട്ടുനൽകിയത്. 5 വീട്ടുകാർക്ക് നേരിട്ടും 5 വീട്ടുകാർക്ക് അല്ലാതെയും വഴി ഉപയോഗിക്കുവാൻ കഴിയും..
ദീർഘകാലമായി ഗതാഗത സൗകര്യമില്ലാതെ പ്രയാസം നേരിട്ടിരുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പാസ്റ്റർ ജോർജ് എബ്രഹാം സ്വന്തം ഭൂമിയുടെ ഒരു ഭാഗം പൊതുവഴിയാക്കാൻ വിട്ടുനൽകിയത്. വ്യക്തിപരമായ സ്വത്ത് പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തിയ നടപടി പ്രദേശവാസികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ദോഹയിൽ വർഷങ്ങളായി ലെനോ ട്രേഡിങ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പാസ്റ്റർ ജോർജ് എബ്രഹാം ദോഹ ബെഥേൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററും സ്ഥാപകനുമായിരുന്നു. ഇപ്പോൾ നാട്ടിൽ ദൈവവേലയോടോപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.
താൻ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുന്നതിൽ താല്പര്യം ഇല്ലാത്ത വ്യക്തിയാണ് ലാലുച്ചായൻ, പഞ്ചായത്ത് പ്രിസിഡന്റും അംഗങ്ങളും നിർബന്ധിച്ചാണ് മാധ്യമങ്ങളോട് സംസാരിക്കുവാൻ താൻ തയ്യാറായത്. നിർധനരായവർക്ക് ഭവനങ്ങൾ നിർമിച്ചുനൽകുന്നതിലും, രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതും ഉൾപ്പെടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപും പങ്കാളിയായിട്ടുണ്ട്. .
ലേഖകൻ
-
View all posts
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.





















