Faith Wire News

All Section

More Reads

108 ആംബുലൻസ് സർവീസിന്റെ പേര് മത്തായിയുടെ സുവിശേഷത്തിൽ നിന്ന്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന ആംബുലൻസ് സർവീസ് ആണ് 108 ആംബുലൻസ് സർവീസ് തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ ആംബുലൻസ് സർവീസ് ഇന്ത്യയിൽ ആദ്യമായി വ്യാപകമായി ആരംഭിച്ചത് 2005 ൽ ആന്ധ്രപ്രദേശിലാണ്.ഇന്ന് 15 സംസ്ഥാന ങ്ങളിൽ ഇതിന്റെ സേവനം ലഭ്യമാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോക്ടർ വൈ എസ് ആർ രാജശേഖരൻ റെഡ്ഢിയാണ് ഈ ആംബുലൻസ് സർവീസ് ആരംഭിച്ചത്. അതിനുശേഷം ആണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ആംബുലൻസ് സർവീസ് സംവിധാനം ആരംഭിച്ചത് തികച്ചും സൗജന്യമായി ആരംഭിച്ച ഈ 108 ആംബുലൻസ് സർവീസിന് 108 എന്ന് പേര് വരാനുള്ള കാരണം നിങ്ങൾക്ക് അറിയാമോ? സൗജന്യ ആംബുലൻസ് സർവീസിന് ഒരു പേര് കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ ക്രിസ്ത്യാനി ആയിരുന്ന അദ്ദേഹത്തിന് ബൈബിളിലിലെ ഈ വാക്യം ഓർമ്മ വന്നു

“രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
മത്തായിയുടെ സുവിശേഷം 10:8
ഈ അദ്ധ്യായവും വാക്യവും ചേർത്ത് 108 എന്ന പേര് നൽകുകയായിരുന്നു.പക്ഷേ വേദനാ ജനകമായ ഒരു കാര്യം അദ്ദേഹം 2009ൽ അദ്ദേഹം നല്ലമല വനത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹം മൃതദേഹം കൊണ്ടുപോയത് 108 ആംബുലൻസിൽ ആയിരുന്നു.

groom wanted 2

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top