Faith Wire News

All Section

More Reads

പാസ്റ്റർ പ്രവീൺ മദ്യപിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌, ഏപ്രിൽ 16 ന് പ്രധാനകേസിന് സുപ്രീം കോടതിയിൽ ഹാജരാവാനിരിക്കെ മരണം.

വിജയവാഡ: ആന്ധ്രാപ്രാദേശിൽ കഴിഞ്ഞ മാസം 24 ന് മരണപ്പെട്ട അന്തർദേശീയ പ്രസംഗകനും, എഴുത്തു കാരനും, അപ്ലോലോജിസ്റ്റുമായ പാസ്റ്റർ പ്രവീൺ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം ഉണ്ടായി എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. കേസ് പോലീസ് ക്ലോസ് ചെയ്തു. ഏലൂരു റേഞ്ച് ഐ ജിയാണ് പത്ര സമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്. എന്നാൽ ഈ സംഭവത്തെക്കുറിച്ചുള്ള നിരവധി സംശയങ്ങൾക്ക് പോലീസ് മറുപടി നൽകിയില്ല. കൺവെൻഷൻ പ്രസംഗത്തിനായി പോകുന്ന ഒരു പ്രശസ്തനായ ആൾ 3 ബ്രാണ്ടികടകളിൽ നിന്ന് മദ്യം വാങ്ങി കഴിക്കുമോ? 400 കിലോമീറ്റർ യാത്രയിൽ ഒരിടത്തും മാസ്ക് മാറ്റിയിട്ടില്ല.മുഖത്തുണ്ടായ ആഴത്തിലുള്ള മുറിവ് എങ്ങനെ? ശരീരത്തിൽ ഒറ്റ മുറിവും ഇല്ലാത്തത് എന്ത്. നെഞ്ചിൽ ചവിട്ടിയ ഷൂ പാട് എങ്ങനെ?
പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ആട്ടിമറിക്കപ്പെട്ടു എന്ന് മുൻ എം പി ഹർഷകുമാർ ആരോപിക്കുന്നു.
അതേ സമയം പാസ്റ്റർ പ്രവീണിന്റെ മരണത്തെ ക്കുറിച്ച് മറ്റൊരു സുപ്രധാന വിവരംകൂടി പുറത്തു വന്നു. 2020 ൽ അദ്ദേഹം സുപ്രീം കോടതിയിൽ ഒരു പ്രധാന കേസ് ഫയൽ ചെയ്തിരുന്നു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇന്ത്യൻ ഭരണഘടനയ്ക്ക് വിപരീതമായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ മത പരിവർത്തനനിരോധന നിയമം കൊണ്ടുവന്നുവെന്നും അതിനെ സുപ്രീം കോടതി നിയമം മൂലം നിരോധിക്കണം എന്നായിരുന്നു കേസ്. ബഹു സുപ്രീം കോടതി അഞ്ച് വർഷങ്ങൾക്ക് ശേഷം 16/4/2025 ൽ ഈ കേസ് വാദം കേൾക്കാൻ വിളിക്കുകയും പാസ്റ്റർ പ്രവീൺ സ്വയമായി ഈ കേസിന് ഹാജരാകാനിരിക്കുകയും ആയിരുന്നു. ഈ കേസ് ജയിച്ചാൽ അത് ഒരു നിർണ്ണായക വിധി ആകുമെന്ന ഭയം കൂടി യാവാം അദ്ദേഹത്തിനെതിരെ വലിയ വിരോധം ഉയരുവാൻ കാരണം എന്ന് സംശയിക്കപ്പെടുന്നു.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top