Faith Wire News

All Section

More Reads

Naushad of Jabbar Sanjeev Ayurveda Vaidyashala, will receive an honorary doctorate for studies in traditional medical practices

പാരമ്പര്യ ചികിത്സാ തിസിസ്; ജബ്ബാർ സഞ്ജീവിയുടെ നൗഷാദ് വൈദ്യന് ഡോക്ടറേറ്റ്

ഹൈദരാബാദ്: തിരുവനന്തപുരം കേന്ദ്രമായി കഴിഞ്ഞ 200 വർഷമായി പ്രവർത്തിക്കുന്ന ജബ്ബാർ സഞ്ജീവി ആയുർവേദ വൈദ്യശാലയുടെ ഈ തലമുറയുടെ വൈദ്യനായ നൗഷാദ് (Naushad. S.) വൈദ്യന് പാരമ്പര്യ വൈദ്യ ചികിത്സയുടെ പഠനത്തിന് ഓണററി (Honorary) ഡോക്ടറേറ്റ്. 2024 ലാണ് അദ്ദേഹത്തിൻറെ വൈദ്യ ചികിത്സയെക്കുറിച്ചുള്ള പഠനങ്ങൾ തിസീസിനായി തിരഞ്ഞെടുക്കപ്പെട്ടത് . 2024 ഓഗസ്റ്റ് 15 ആം തീയതി കോട്ടയം മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ വച്ച് അദ്ദേഹത്തിന് ഡോക്ടറേറ്റ് ഡിക്ലയർ ചെയ്തു. മൂന്ന് ക്രിസ്ത്യൻ പ്രൈവറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികളാണ് നൗഷാദ് വൈദ്യരുടെ ചികിത്സാ പാരമ്പര്യത്തെക്കുറിച്ചുള്ള തിസിസ് സ്വീകരിച്ചത്.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പാരമ്പര്യവൈദ്യ ചികിത്സകന് ക്രിസ്ത്യൻ യൂണിവേഴ്സിറ്റികൾ ഓണററി ഡോക്ടറേറ്റിനായി റെക്കമെന്റ് ചെയ്യുന്നത്, ഓണററി ഡോക്ടറേറ്റുകൾ, പ്രതിഫലം നൽകി വാങ്ങപ്പെടുന്നു എന്ന് പരക്കെ ആക്ഷേപം ഉന്നയിക്കപ്പെടുന്ന ഈ കാലത്ത്, നൗഷാദ് വൈദ്യന്റെ ചികിത്സാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള പഠനം എന്തുകൊണ്ടും അദ്ദേഹം ഡോക്ടറേറ്റിന് അർഹനാണ് എന്ന് തെളിയിക്കുന്നതാണ്.

1961ൽ ജനിച്ച നൗഷാദ് വൈദ്യൻ പാരമ്പര്യ ചികിത്സയുടെ നാലാം തലമുറക്കാരൻ ആണ്. രണ്ട് വർഷമായി മൂന്ന് ഓപ്പൺ പ്രൈവറ്റ് യൂണിവേഴ്സിറ്റികളാണ് നൗഷാദ് വൈദിന്റെ ചികിത്സകളെ കുറിച്ചും പാരമ്പര്യവൈദ്യത്തെക്കുറിച്ച് ഉള്ള പഠനങ്ങൾ പരിശോധിക്കുകയും ഡോക്ടറേറ്റിനു വേണ്ടി അന്തിമ ശുപാർശയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്നത്. 2025 ഫെബ്രുവരിയോടെ ഈ നടപടികൾ പൂർത്തിയാകുമെന്നു യൂണിവേഴ്സിറ്റികളുടെ ഇന്ത്യയിലെ ഔദ്യോഗികവക്താക്കൾ അറിയിച്ചിട്ടുണ്ട്.

നൗഷാദ് വൈദ്യനും അദ്ദേഹത്തിന്റെ മുൻതലമുറകളും പാരമ്പര്യ ചികിത്സാ രംഗത്തും അതുവഴി സമൂഹത്തിനും നൽകിയ സംഭാവനകൾ ഇനിയും തുടരുന്നതിന് ഒരു പ്രോത്സാഹനമായിട്ടാണ് ഡോക്ടറേറ്റ് നൽകുന്നത് എന്ന് യൂണിവേഴ്സിറ്റി വക്താക്കൾ അറിയിച്ചു.

ലേഖകൻ

  • A commerce graduate and tech enthusiast, he has been shaping computer-aided design and development since the early 2000s. Also a writer, poet, and political observer, his multifaceted interests bring depth and insight to his creative and analytical pursuits.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top