Faith Wire News

All Section

More Reads

ഗിന്നസ്സ് റെക്കോർഡ് നേടിയ ‘വലിയ തീർഥാടകൻ’ ആർതർ ബ്ലെസ്സിറ്റ് യാത്രയായി

Screenshot 20250117 234248 Chrome

ലിയ മരക്കുരിശുമായി ഏഴ് ഭൂഖണ്ഡങ്ങൾ സുവിശേഷം പ്രസംഗിച്ച് സഞ്ചരിച്ച സുവിശേഷകൻ ആർതർ ബ്ലെസ്സിറ്റ് എൺപത്തി നാലാം വയസ്സിൽ ദൈവസന്നിധിയിൽ ചേർന്നു.ഏറ്റവും വലിയ തീർത്ഥാടകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഇദ്ദേഹത്തിനുള്ളത്. ദ ക്രിസ്ത്യൻ പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഭാര്യ ഡെനീസിനും ഏഴു മക്കൾക്കും 12 പേരക്കുട്ടികൾക്കും അവരിൽ ഒരാളുടെ ഒരു മകനുമൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചുവന്നിരുന്നത്. 86 മില്യൻ ചുവടുകളാണ് അദ്ദേഹം യാത്രയിലൂടെ വച്ചതെങ്കിലും അദ്ദേഹം രൂപാന്തരപ്പെടുത്തിയത് എണ്ണമറ്റ ഹൃദയങ്ങളെ ആയിരുന്നു.

1940 ഒക്ടോബറിൽ അമേരിക്കയിലെ മിസിസിപ്പിയിലാണ് ബ്ലെസിറ്റ് ജനിച്ചത്. 12 ചുവട് ഉയരമുള്ള കുരിശുമായിട്ടാണ് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഇദ്ദേഹം 7 ഭൂഖണ്ഡങ്ങൾ താണ്ടിയത്. 40,235 കിലോമീറ്റർ സഞ്ചരിച്ചു. 1969ലെ ക്രിസ്തുമസ്സിനാണ് അദ്ദേഹം യാത്ര തുടങ്ങിയത്. നേതാക്കളായ ജോർജ് ബുഷ്, യാസർ അരാഫത്ത് ഗായരായ ബോബ് ഡിലാൻ, ജോപ്ലിൻ തുടങ്ങിയവരോട് അദ്ദേഹം സുവിശേഷം പങ്കുവെച്ചിട്ടുണ്ട്.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top