Faith Wire News

All Section

More Reads

അധികാരത്തിലെ ക്രൈസ്തവ മുഖം അപ്രത്യക്ഷമാവുമ്പോൾ

ന്ത്യയിലെ അധികാര രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ഒരു ക്രൈസ്തവ മുഖം ആയിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന Dr. YS രാജശേഖര റെഡ്ഢി. ജോർദാൻ നദിയിൽ യേശു സ്നാനം സ്വീകരിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് സ്നാനം സ്വീകരിച്ചയാൾ. അമ്മ നല്ല ഒരു വിശ്വാസി ആയിരുന്നു. മകളുടെ ഭർത്താവ് അനിൽ കുമാർ പാസ്റ്റർ ആണ്. ആന്ധ്രാപ്രാദേശിൽ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ നിർമിക്കാൻ പോലും വലിയ സാമ്പത്തിക സഹായം രാജശേഖര റെഡ്ഢിയും പാസ്റ്റർ അനിൽ കുമാറും ചെയ്തുകൊടുത്തു. പക്ഷേ ഒരു വിമാന അപകടത്തിൽ രാജശേഖര റെഡ്‌ഡി കൊല്ലപ്പെട്ടു.

തുടർന്ന് കോൺഗ്രസ്‌ പാർട്ടിയുമായി കലഹിച്ച ജഗന് ഒന്നര വർഷം ജയിലിൽ കഴിയേണ്ടി വന്നു.എന്നാലും ജഗന്റെ YSR കോൺഗ്രസ്‌ 2019 ൽ 175 ൽ 151 സീറ്റുകൾ ആന്ധ്രായിൽ അധികാരത്തിൽ എത്തി. ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയും YSR കോൺഗ്രസ്‌ പാർട്ടി അധ്യക്ഷനുമായ ശ്രീ. YS ജഗൻ മോഹൻ റെഡ്‌ഡി വ്യത്യസ്തനായ ഒരു മുഖ്യമന്ത്രി ആയിരുന്നു. അദേഹത്തിന്റെ പിതാവ് YS രാജശേഖര റെഡ്‌ഡിയെപ്പോലെ നിരവധി പുതിയ പദ്ധതികൾ ജഗൻ നടപ്പിലാക്കി. അമ്മ വൊടി, കാപ്പു നേസ്തം, പെള്ളി കാണുക്ക തുടങ്ങിയവ.

രാഷ്ട്രീയത്തിൽ ചാണക്യനായ ചന്ദ്രബാബുവിനെയാണ് ജഗൻ തോൽപ്പിച്ചത്. എന്നാൽ ഇത്തവണ നടൻ പവൻ കല്യാണിന്റ പാർട്ടിയുo TDP യും BJP യും ചേർന്ന് ഒരു വശത്തും, സ്വന്തം സഹോദരി YSശർമിള കോൺഗ്രസ്‌ നേതാവായും വന്നത് ജഗന് വലിയ വെല്ലുവിളിയായി. പ്രശാന്ത് കിഷോർ TDP യ്ക്ക് വേണ്ടി പണിയെടുത്തു. പ്രശാന്ത് വളരെ അസത്യങ്ങൾ ജഗന് എതിരായി പടച്ചുവിട്ടു.

എന്തായിരുന്നു ജഗന് നേർക്കുള്ള ആരോപണം. ജഗൻ ജയിച്ച ശേഷം ജനങ്ങളിൽ നിന്നും അകന്നു, സ്വന്തം പാർട്ടി MLA മാർക്കുപോലും അദ്ദേഹത്തെ കാണാൻ അനുവാദം കിട്ടിയില്ല. പാർട്ടി അണികൾ നിരാശരായി. സിദ്ധം എന്ന പേരിൽ വലിയ സമ്മേളനങ്ങളിലും, ബസ്സ് യാത്രയിലും വലിയ ജനക്കൂട്ടം ആയിരുന്നു. എങ്കിലും ജഗന്റെ പാർട്ടി പരാജയപ്പെട്ടു. പ്രകടന പത്രികയിലെ 99% വാഗ്ദാനങ്ങളും പാലിച്ച ജഗൻ, ബൈബിൾ തൊട്ട് സത്പ്രതിക്ഞ ചെയ്തയാൾ പരാജയപ്പെട്ടതിന്റെ കാരണം എന്ത്?

ആന്ധ്രാപ്രാദേശിൽ ക്രിസ്ത്യൻ എന്നാൽ പിന്നോക്കർ എന്നാണ് അർഥം. ക്രിസ്ത്യൻസ്, മുസ്ലിം, റെഡ്ഢി സമുദായങ്ങൾ ഒറ്റക്കെട്ടായി ജഗനോടൊപ്പം നിന്നെങ്കിലും തെരഞ്ഞെടുപ്പിൽ ജഗൻ പരാജയപ്പെട്ടു. ആന്ധ്രാപ്രദേശിലെ ക്രിസ്ത്യൻ, മുസ്ലിം ഇതര സമുദായങ്ങൾ ജഗന് എതിരെ നിന്നത് രാഷ്ട്രീയം മറന്ന് ആണ്. അവിടെ മതം ആയിരുന്നു പ്രധാന ചർച്ചാ വിഷയം. പാസ്റ്റർമാർക്ക് ശമ്പളം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം ഉണ്ടായപ്പോൾ മറ്റു മതങ്ങളുടെ വരുമാനം ക്രിസ്ത്യൻസമുദായം വളർത്തുവാൻ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വ്യാപകമായ പ്രചാരം ഉണ്ടായി. പിന്നെ ഒറ്റക്കെട്ടായി ജഗനെ പരാജയപ്പെടുത്തി. കേവലം 11 സീറ്റുകളിലേക്ക് മാത്രമായി പാർട്ടി പരിമിതമായി.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top