പട്ടിണി രൂക്ഷമായതോടെ യേശുക്രിസ്തുവിന്റെ ജന്മ നാടായ ബദലഹേമിൽ നിന്നും ഒരു കുടുംബം മോവാബ് എന്ന ഒരു ദേശത്തേക്ക് പരദേശികളായി പോവുകയാണ്.
ഭർത്താവും ഭാര്യയും രണ്ട് ആൺകുട്ടികളും അവരുടെ ഭാര്യമാരും അടങ്ങുന്ന കുടുംബം ബദലഹേമിൽ പാർക്കവേ ഗ്രഹനാഥൻ മരണമടയുന്നു അതിനു പിന്നാലെ രണ്ട് പെൺകുട്ടികളുടെ ഭർത്താക്കന്മാരും മരണമടയുകയാണ്. നവോമി എന്ന വയോധികയായ സ്ത്രീയും രണ്ട് മരുമക്കളും
ജീവിക്കുവാൻ വകയില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു. ഒടുവിൽ ഓർപ്പ എന്നും രൂത്ത് എന്നും പേരുള്ള രണ്ടു മരുമക്കളോടും നവോമി ഒരു വിവരം വളരെ തുറന്നു പറയുകയാണ്.
“മക്കളെ ഇനിയും എന്റെ ഉദരത്തിൽ കുട്ടികൾ പിറന്ന് നിങ്ങൾക്ക് ഭർത്താക്കന്മാർ ആവുക അസാധ്യം, ആകയാൽ നിങ്ങൾ പൊയ്ക്കോള്ളുക”ഓർപ്പ എന്ന് പേരുള്ളവൾ മടങ്ങിപ്പോയി, പക്ഷേ രൂത്ത് അമ്മാവിയമ്മയെ വിട്ടുപോകില്ല എന്ന് പറഞ്ഞുകൊണ്ട് അവരോടൊപ്പം നിന്നു.
ജീവിതത്തിൻറെ പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയ രൂത്ത് ഒടുവിൽ, ഉപേക്ഷിക്കപ്പെട്ടും, അടർന്നും പോകുന്ന ധാന്യ മണികൾ പെറുക്കിയെടുക്കുവാൻ ഒരു ഉടമസ്ഥന്റെ വയലിലേക്ക് ചെല്ലുന്നു, പട്ടിണി മനസ്സിലാക്കിയ ഉടമസ്ഥൻ ഒടുവിൽ ധാന്യകറ്റകൾ തന്നെ വലിച്ചിട്ടു കൊടുക്കുവാൻ തൻറെ വേലക്കാരോട് പറയുന്നുണ്ട്. ഒടുവിൽ യജമാനന്റെ സഹധർമ്മിണിയായി മാറിയ അവർ ഇങ്ങനെ പറയുന്നു”ഭാഗ്യം കൊണ്ട് ബോവസ് എന്നയാളുടെ വയലിൽ എത്തിച്ചേർന്നു” രൂത്തിന്റെ പിൻതലമുറയിലത്രേ ക്രിസ്തു ജനിച്ചത്.ആ ജനനത്തിന് വഴിയൊരുക്കുവാൻ മുൻപേ കതിർ പെറുക്കുവാൻ വയലിലേക്ക് അയക്കപ്പെട്ട ഒരാൾ. തന്റെ ഈ കഷ്ടപ്പാടുകൾ ലോക ജനതയുടെ മോചനത്തിലേക്ക് ചവിട്ടിക്കയറുവാനുള്ള പടവുകൾ ആണെന്ന് അവർ അറിഞ്ഞിട്ടുണ്ടാവുമോ……..?
രൂത്തിൻ്റെ വിനയം, വിശ്വസ്തത, നിസ്വാർത്ഥത എന്നീ ഗുണങ്ങൾ യേശുക്രിസ്തുവിൻ്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts